ഇംഗ്ളണ്ടിലെ രാജകുടുംബത്തിന്റെ ജീവചരിത്രകാരനായ ആന്‍ഡ്രൂ ലോണിയുടെ പുതിയ പുസ്തകമായ 'ദി റൈസ് ആന്‍ഡ് ഫാള്‍ ഒഫ് ദ ഹൗസ് ഒഫ് യോര്‍ക്ക്'ല്‍, മുന്‍ രാജകുമാരന്‍ ആന്‍ഡ്രൂവിനെതിരേ ഞെട്ടിക്കുന്ന ആരോപണം. യോര്‍ക്കിലെ മുന്‍ ഡ്യൂക്ക് ആയിരുന്ന ആന്‍ഡ്രൂ, സര്‍ക്കാര്‍ ചെലവില്‍ നടത്തിയ വിദേശയാത്രയ്ക്കിടെ നാല് ദിവസത്തിനുള്ളില്‍ 40 അഭിസാരികമാരെ ഉള്‍പ്പെടുത്തി ആഘോഷം സംഘടിപ്പിച്ചുവെന്നാണ് ആരോപണം.
2001~ല്‍, 41 വയസ്സുണ്ടായിരുന്ന ആന്‍ഡ്രൂ രാജകുമാരന്‍ യുകെയുടെ വ്യാപാര ദൂതനായി പ്രവര്‍ത്തിക്കുന്ന സമയത്താണ് സംഭവം. തായ്ലന്‍ഡിലെ ഭൂമിബോല്‍ രാജാവിന്റെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ബാങ്കോക്കിലെത്തിയപ്പോള്‍ അദ്ദേഹം ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ആഡംബര സ്യൂട്ട് ബുക്ക് ചെയ്തു.
തായ്ലന്‍ഡിലെ യുകെ എംബസിയില്‍ താമസസൗകര്യം ഉണ്ടായിരുന്നിട്ടും അത് ഉപേക്ഷിച്ചാണ് ആന്‍ഡ്രൂ ഈ പഞ്ചനക്ഷത്ര ഹോട്ടല്‍ തിരഞ്ഞെടുത്തത്. ഈ നയതന്ത്ര ദൗത്യം മറന്നുകൊണ്ട് അദ്ദേഹം തന്റെ ഹോട്ടല്‍ സ്യൂട്ടിലേക്ക് നാല് ദിവസത്തിനിടെ 40 സ്ത്രീകളെ എത്തിച്ചു എന്നാണ് ലോണി പുസ്തകത്തില്‍ ആരോപിക്കുന്നത്.
ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ആന്‍ഡ്രൂ വ്യാപാര ദൂതനായി പ്രവര്‍ത്തിച്ച കാലത്തെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നാഷണല്‍ ആര്‍കൈ്കവ്സിലുള്ള ഫയലുകള്‍ പുറത്തുവിടണമെന്ന് ആന്‍ഡ്രൂ ലോണി ആവശ്യപ്പെട്ടിട്ടുണ്ട്.
ലോണിയുടെ പുതിയ വാദങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ ബ്രിട്ടീഷ് സര്‍ക്കാരും കൊട്ടാരം ഉദ്യോഗസ്ഥരും വിസമ്മതിച്ചു. 'രാജകുടുംബത്തിലെ അംഗങ്ങളുടെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള എല്ലാ ഗുരുതരമായ ആരോപണങ്ങളും ഗൗരവമായി എടുക്കുന്നു' എന്ന് മാത്രമാണ് അവര്‍ പ്രതികരിച്ചത്. ഈ ആരോപണങ്ങള്‍ ഉയരുന്നത് ആന്‍ഡ്രൂ രാജകുമാരനെ രാജകീയ പദവികളില്‍ നിന്ന് നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയാണ് (ഒക്ടോബര്‍ 30~ന് ബക്കിങ്ഹാം കൊട്ടാരം അദ്ദേഹത്തിന്റെ ഡ്യൂക്ക് പദവിയും രാജകീയ പദവിയും നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നു).

Comments: